സൗദി അറേബ്യയിൽ മരിച്ച ചേലേമ്പ്ര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തേഞ്ഞിപ്പലം ● സൗദി അറേബ്യയിൽ മരിച്ച ചേലേമ്പ്ര സ്വദേശിയുടെ മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലെത്തിക്കും. ചേലേമ്പ്ര സ്പിന്നിംഗ് മില്ലിന് സമീപം തുമ്പയിൽ നാരായണന്റെ മകൻ ബിനീഷാണ് (46) മരിച്ചത്. താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 6.30 ന് കരിപ്പൂർ എയപോർട്ടിൽ എത്തിക്കുന്ന മൃതദേഹം ഏഴുമണിയോടെ വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം ഒൻപത് മണിയോടെ ഗോതീശ്വരത്ത് സംസ്‌കാരത്തിനായി കൊണ്ട് പോവും. മാതാവ്: ചന്ദ്രമതി. ഭാര്യ: അമൃത. മക്കൾ: നവനിക, നിഹാരിക. സഹോദരങ്ങൾ: മിനി, ശ്രീജ.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal