നന്മണ്ട: നന്മണ്ട 13-ൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സീബ്രാലൈനുണ്ടെങ്കിലും അത് ഗൗനിക്കാതെയാണ് വാഹനങ്ങളുടെ ഓട്ടം. കോഴിക്കോട്-ബാലുശ്ശേരി പാതയിൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിലെ സീബ്രാലൈനിലാണ് ഈ അവസ്ഥ.
ഇന്ന് രാവിലെ 8മണിക്ക് നന്മണ്ട 12 ഹൈസ്കൂളിനടുത്ത് ട്യൂഷൻ ക്ലാസിലേക്ക് പോവാൻ സീബ്രാലൈൽ മുറിച്ചു കടക്കുമ്പോൾ സ്കൂൾ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് സീബ്രാലൈൻ മുറിച്ചു കടക്കുന്നിടെ ഇരുചക്ര വാഹനം ഇടിച്ച് സ്ത്രീക്ക് പരിക്കേറ്റു. ഓടിക്കൂടിയവർ റോഡിൽ വീണ സ്ത്രീയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സീബ്രാലൈൻ ഉണ്ടല്ലൊ എന്നു കരുതി റോഡ് മുറിച്ചു കടക്കുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. വണ്ടി നിർത്തി യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ വാഹനമോടിക്കുന്നവർ അവസരം നൽകുന്നില്ല. ഇതിനു മുമ്പും കാൽനട യാത്രക്കാർക്ക് ഇവിടെ അപകടമുണ്ടായിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ കാര്യാലയത്തിന് ഏതാനും മീറ്റർ അകലെയാണ് സംഭവം.
إرسال تعليق