കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. 
മലപ്പുറം കൊണ്ടാട്ടി നെടിയിരുപ്പ് മേലേപറമ്പ് കണ്ണപ്പ തൊടി ഹമീദ് നദീറ ദമ്പതികളുടെ മകൻആദം അയ്മൻ (4) ആണ് മരിച്ചത്. വീടിൻ്റെ തൊട്ടടുത്തുള്ള തോട്ടിലേക്ക് വീണ് ഒഴുകി മീറ്ററുകളോളം ഒഴിപോയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. നീറാട് കൂനമ്മൽ കുട്ടിയാണ് ഉമ്മയുടെ വീടിനടുത്ത തോട്ടിൽ അപകടത്തിൽപ്പെട്ടത്. 

കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ്പ്രാഥമിക നിഗമനം. ഒഴുക്കിൽപ്പെട്ട് വരുന്നത് കണ്ട നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു. നീറാട് ഭാഗത്തുവെച്ചാണ് അപകടം നടന്നത്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal