പൗരത്വനിയമ ഭേദഗതിയിൽ മതനിരപേക്ഷ മനസ് ഉള്ളവരെല്ലാം പ്രതിഷേധിച്ചു, എന്നാൽ അതിൽ 18 അംഗ സംഘത്തിന്റെ ശബ്ദം എവിടെയും കേട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്താണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറിയതെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കണം.
ശൈലജ ടീച്ചറെ
ഈ മണ്ഡലത്തിലെ കുടുംബങ്ങളാകെ ഹൃദയത്തിലേറ്റ് വാങ്ങിയിരിക്കുന്നു, വലിയ സ്വീകാര്യതയിലേക്ക് ഉയര്‍ന്നിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ശൈലജ ടീച്ചര്‍ നാടിനു മാതൃകയായി മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ചുവെന്നത്
നാട്ടില്‍ ഓരോരുത്തരുടെയും അനുഭവം ആണ്.
അതു കൊണ്ട് തന്നെ ശൈലജ ടീച്ചറുടെ സ്ഥാനാര്‍ഥിത്വത്തിന്‍റെ സ്വീകാര്യത കണ്ട് യു ഡി എഫ് സാധാരണ നിലവിട്ടുള്ള എതിര്‍പ്പിന്‍റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു എന്നും പിണറായി പറഞ്ഞു
പുറമേരി കെ ആർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന എൽ.ഡി എഫ് റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു.
ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി.
ശ്രയാംസ് കുമാർ,കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, സി എൻ ചന്ദ്രൻ, പി എം സുരേഷ് ബാബു,
ദേവർ കോവിൽ എംഎൽഎ, എ ജെ ജോസഫ് ,എൻ കെ അബ്ദുൾ അസീസ് ,സി കെ നാണു, ടി എം ജേക്കബ്, അഡ്വ എ ജെ ജോസഫ് എന്നിവർ സംസാരിച്ചു.
ടി പി ഗോപാലൻ സ്വാഗതവും രജീന്ദ്രൻ കപ്പള്ളി നന്ദിയും പറഞ്ഞു.
ടി പി രാമകൃഷ്ണൻ എംഎൽഎ, പി മോഹനൻ ,കെ കെ ലതിക, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ എന്നിവർ പങ്കെടുത്തു.
إرسال تعليق