നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു അപകടം; നവ ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം ‣ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൽപകഞ്ചേരി ചേരുലാൽ സ്വദേശി വലിയ പീടിയേക്കൽ അഹമ്മദ് കുട്ടി മാസ്റ്ററുടെ മകൻ മുഹമ്മദ്‌ സിദ്ധീഖ് (32), ഭാര്യ റീഷ മൻസൂർ (25) എന്നിവരാണ് മരിച്ചത്. പുത്തനത്താണി - തിരുന്നാവായ റോഡിൽ ചന്ദനക്കാവ് ഇക്ബാൽ നഗറിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ട കാര്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. 

പാങ്ങ് ഗവ ഹയർ സെക്കന്ററി സ്കൂളിലെ താത്കാലിക അധ്യാപകനാണ് സിദ്ധീഖ്. പെരുവള്ളൂർ ഗവ ഹോമിയോ ഡിസ്‌പെൻസറിയിലെ ഫാർമസിസ്റ്റ് ആണ് റീഷ. പത്തു മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് സംഭവ സ്ഥലത്ത് വെച്ചും ഭാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ. 
സിദ്ധീഖിന്റെ മാതാവ്: മുനീറ ടീച്ചർ.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal