പ്ലാറ്റിയൂണ്‍ അസംബ്ലിയും റാലിയും ഏപ്രില്‍ 19ന് മലപ്പുറത്ത്


മലപ്പുറം: 'ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഏപ്രില്‍ 19 വെള്ളിയാഴ്ച മലപ്പുറത്ത്  ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ റാലി നടത്തും.  വൈകിട്ട് 4.30ന് വാറങ്കോട്  മഅ്ദിന്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗïില്‍ നിന്ന് ആരംഭിക്കുന്ന റാലി കിഴക്കേതല കുന്നുമ്മല്‍ വഴി കോട്ടപ്പടി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാള്‍ പരിസരത്ത് സമാപിക്കും. 40 അംഗ പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ ഓരോ ബ്ലോക്കുകളായാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ഓരോ ബ്ലോക്കിനും കാലികപ്രസക്തമായ വ്യത്യസ്ത സന്ദേശങ്ങള്‍ എഴുതിയ ബാനറുകള്‍, വിപ്ലവ ഗീതം, മുദ്രാവാക്യം എന്നിവയുïാകും. പ്ലാറ്റിയൂണ്‍ റാലിക്ക് പിറകില്‍ പ്രത്യേക ബാനറില്‍ എസ്.വൈ.എസ് പ്രവര്‍ത്തകരുടെ അഭിവാദ്യ റാലിയും ഉïായിരിക്കും.

2024ഡിസംബര്‍ 27 28 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനമൊട്ടുക്കും എസ്.വൈ.എസ് പ്ലാറ്റിയൂണ്‍ അംഗങ്ങളുടെ റാലി  സംഘടിപ്പിച്ചിട്ടുï്. സമ്മേളനത്തിന്റെ ഭാഗമായി സാമൂഹിക സേവന മേഖലയില്‍ സ്വയം സന്നദ്ധരായി രംഗത്തെത്തുന്ന യുവജനങ്ങളുടെ സന്നദ്ധ സംഘമാണ് പ്ലാറ്റിയൂണ്‍ അംഗങ്ങള്‍.

സമഗ്ര സംഘടനാ ശാക്തീകരണം, ബഹുമുഖ സാമൂഹിക സേവനം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി പ്രത്യേക പരിശീലനം നേടിയ ജില്ലയിലെ 83 സര്‍ക്കിളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3200 പ്ലാറ്റിയൂണ്‍ അംഗങ്ങള്‍ ഈ റാലിയില്‍ അണിനിരക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന 

പൊതുസമ്മേളനം ജില്ലാ പ്രസിഡï് മുഈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള 

മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വïൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ത്ഥന നിര്‍വഹിക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍. സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നിര്‍വഹിക്കും.

 എം റഹ്‌മത്തുള്ള സഖാഫി, എം അബൂബക്കര്‍ മാസ്റ്റര്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, സി കെ സക്കീര്‍, സി കെ എം ഫാറൂഖ് പ്രഭാഷണം നടത്തും. കെ കെ എസ് തങ്ങള്‍ ഫൈസി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്‌സനി, സയ്യിദ് മുര്‍ത്തള ശിഹാബ് സഖാഫി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം,  കുഞ്ഞീതു മുസ്ലിയാര്‍, ടി. സിദ്ധീഖ് സഖാഫി, പിടി. നജീബ്. പി പി മുജീബ് റഹ്‌മാന്‍, എസ്എസ്എഫ് ജില്ലാ ഭാരവാഹികളായ ഷാഫി സഖാഫി, മുഹമ്മദ് അനസ് എന്നിവര്‍ സംസാരിക്കും

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal