യൂണിവേഴ്സിറ്റി ചെനക്കൽ ● 'നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്തം' എന്ന പ്രേമേയത്തിൽ സുന്നി യുവജന സംഘം തേഞ്ഞിപ്പലം സോൺ പരിസ്ഥിതി കാമ്പയിൻ പള്ളിക്കൽ കൃഷി ഓഫീസർ മൃദുൽ വിനോദ് ഉദ്ഘാടനം ചെയ്തു. സോൺ എസ് വൈ എസ് പ്രസിഡന്റ് ഷംസുദ്ദീൻ സഖാഫി നിരോൽപാലം അധ്യക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ നാസർ പരിസ്ഥിതി സന്ദേശം നൽകി.
പരിപാടിയുടെ ഭാഗമായി ബോധവത്കരണം, അടുക്കളത്തോട്ടം, സംഘ കൃഷി, ലഖു ലേഖ വിതരണം എന്നിവ നടത്തിവരുന്നുണ്ട്. ചടങ്ങിൽ എ പി എം ഫള്ൽ സഖാഫി, കെ വി നിസാർ, ജലാൽ യൂണിവേഴ്സിറ്റി, കെ നിസാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: എസ് വൈ എസ് തേഞ്ഞിപ്പലം സോൺ സാമൂഹികം ഡയറക്ടറേറ്റിന് കീഴിൽ നടക്കുന്ന പരിസ്ഥിതി ക്യാമ്പയിൻ പള്ളിക്കൽ കൃഷി ഓഫീസർ മൃദുൽ വിനോദ് ഉദ്ഘാടനം നിർവഹിക്കുന്നു
إرسال تعليق