ചേളാരിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനിൽ തട്ടി ദമ്പതികൾക്ക് ഷോക്കേറ്റു

തേഞ്ഞിപ്പലം ● ചേളാരിയിൽ തെങ്ങിൽ നിന്ന് തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനിൽ തട്ടി ദമ്പതികൾക്ക് പരിക്ക്. ചേളാരി ആലുങ്ങൽ സ്വദേശി വേലായുധൻ, ഭാര്യ ശാന്ത എന്നിവർക്കാണ് ഷോക്കേറ്റത്. വീടിനു സമീപത്തുള്ള തെങ്ങിൽ നിന്ന് തേങ്ങ എടുക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു അപകടം. ഇന്ന് രാവിലെയാണ് സംഭവം.

വേലായുധനാണ് ആദ്യം ഷോക്കേറ്റത്. ഇത് കണ്ട ശാന്ത ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, രണ്ടുപേർക്കും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻതന്നെ ഇതുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേലായുധന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal