മലപ്പുറം ● ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രവത്തിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളില്‍ ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പരിശോധന ശക്തിപ്പെടുത്തുമന്ന് പൊന്നാനി സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ നല്‍കാതെയും അധിക യാത്രക്കാരെ കയറ്റിയും രജിസ്‌ട്രേഷന്‍, സര്‍വ്വേ, ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ബോട്ടില്‍ സൂക്ഷിക്കാതേയും ലൈസന്‍സുള്ള ജീവനക്കാരില്ലാതേയും സർവീസ് നടത്തുന്ന ബോട്ടുകളെ നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പ്രദര്‍ശിപ്പിക്കാതേയും സുര്യാസ്തമയത്തിനു ശേഷവും സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ബോട്ടുടമക്കെതിരേയും ജീവനക്കാര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും. യാത്രക്കാര്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം. ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടില്‍ കയറരുതെന്നും ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ബോട്ടുകളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
إرسال تعليق