തേഞ്ഞിപ്പലം ● വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
പെരുവള്ളൂർ പറമ്പിൽപീടിക ചന്തയിൽ നിന്നും കടക്കാട്ടുപാറ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന പോത്താണ് ഇടഞ്ഞത്. ചാത്തുകുട്ടി കളത്തിൽ, സമീർ കടക്കാടുപാറ എന്നിവർക്കാണ് പരിക്കേറ്റത്. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ടി വിജിത്തിൻ്റെ നേതൃത്വത്തിൽ ഇറച്ചി വ്യാപാരിയായ വലിയപറമ്പ് മമ്മദ്, സിറാജ് കാട്ടുക്കുഴി, എം കെ മജീദ് എന്നിവർ ചേർന്ന് ആലുങ്ങലിൽ നിന്നും പോത്തിനെ പിടികൂടി കെട്ടിയിട്ടു.
إرسال تعليق