സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക രാസ ലഹരിയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

പരപ്പനങ്ങാടി ‣ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ഷാജിയും പാർടിയും തിരൂരങ്ങാടി താലൂക്ക് അരിയല്ലൂർ കൊടക്കാട് നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 9.69 2 ഗ്രാം മാരക ലഹരിമരുന്നായ മെത്താം ഫിറ്റിമിനുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. അരിയല്ലൂർ കൊടക്കാട് സ്വദേശി വാണിയംപറമ്പത്ത് വീട്ടിൽ ഇഹ്സാനുൽ ബഷീർ (32),  പരപ്പനങ്ങാടി  ചെട്ടിപ്പടി ദേശത്ത് കൈതക്കൽ വീട്ടിൽ നിഷാദ് (34) എന്നി വരെയാണ് പിടികൂടിയത്. 

ചേളാരി, കൂട്ടുമുച്ചി, ചെട്ടിപ്പടി ഭാഗങ്ങളിൽ സ്ഥിരമായി മയക്ക് മരുന്ന് വിൽപന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പ്രതികളിൽ ഇഹ്സാനുൽ ബഷീർ എന്നയാൾ മുമ്പ് പരപ്പനങ്ങാടി റേഞ്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടയാളും കോടതി നടപടി നേരിടുന്നയാളുമാണ്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്യും. പരിശോധനക്ക് സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ പ്രിവൻ്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനരാജ്, ദിദിൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal