പെരുവള്ളൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

പെരുവള്ളൂർ ‣ പെരുവള്ളൂർ സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽ പീടിക വട്ടപ്പറമ്പ് കൊടമ്പാട്ടിൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (32) നെയാണ് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് സമർപ്പിച്ച ശുപാർശയിൽ മലപ്പുറം ജില്ലാ കളക്ടർ വിനോദ് ഐ എ എസിന്റെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. ഇയാളെ തൃശ്ശൂരിലെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ അടച്ചു. 

വേങ്ങര പോലീസ് സ്റ്റേഷനിലെ കേസിലെ റിമാൻഡിൽ കഴിഞ്ഞ് മഞ്ചേരി സബ് ജയിലിൽ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ കാപ്പ ഉത്തരവ് പ്രകാരമാണ് മാറ്റിപ്പാർപ്പിച്ചത്. കോഴിക്കോട് കസബ, വേങ്ങര, പരപ്പനങ്ങാടി സ്റ്റേഷനുകളിലായി എം ഡി എം എ, മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരികയായതിനാൽ പൊതുസമാധാനത്തിന് ഭീഷണിയുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തികളിൽ നിന്നും തടയുന്നതിനായാണ് ഇയാൾക്കെതിരെ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal