പെരുവള്ളൂർ | കാക്കത്തടം മേഖലയിലെ അഴുക്കുചാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രതിനിധികൾ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ ജയനെ നേരിൽ കണ്ട് ചർച്ച നടത്തി.
നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി. ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി സുനിൽ, വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ മുസ്തഫ, പി എം അഷറഫ്, തസ്‌ലീന സലാം, വാർഡ് മെമ്പർമാരായ കോഴിത്തൊടി മുഹമ്മദ് റഫീഖ്, പി സി ബീരാൻകുട്ടി, യുസൈറ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: കാക്കത്തടം വെള്ളക്കെട്ട് അഴുക്കുചാൽ നിർമ്മാണ പ്രവർത്തി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പെരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിവേദനം നൽകുന്നു
Post a Comment