തിരുവനന്തപുരം : സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവധത്തിന് വിട്ടുകൊടുത്തുവെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ. വിലക്കയറ്റത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ ലഭ്യമല്ലെന്ന് അറിയിച്ചു. പൊതുവിപണിയലുള്ള സാധനങ്ങളുടെ വിലവിവര പട്ടിക വായിച്ചുകൊണ്ടായിരുന്നു വിഷ്ണുനാഥിന്റെ പ്രസംഗം.
ഓണക്കാലത്ത് വിപണിയില്‍ ഫലപ്രദമായ ഇടപെടലുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. ഓണച്ചന്തകള്‍ ഈ മാസം 18 മുതല്‍ തുറക്കും. കൃഷിക്കാര്‍ക്ക് പണം ഇന്നു മുതല്‍ കൊടുത്തു തുടങ്ങും. നാല്പതോളം ഉത്പന്നങ്ങള്‍ വില കുറച്ചുകൊടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
إرسال تعليق