വ്യാജ രേഖ സമർപ്പിച്ച് വോട്ട്; പുളിക്കൽ പഞ്ചായത്തിലെ സിപിഎം സ്ഥാനാർത്ഥി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്


മലപ്പുറം  വ്യാജ രേഖ സമർപ്പിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ പുളിക്കൽ പഞ്ചായത്തിലെ സിപിഎം സ്ഥാനാർഥി ഉൾപ്പെടെ 3 പേർക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. പേരു ചേർത്തയാൾ, പേരു ചേർത്തയാളുടെ പിതാവ്, പുളിക്കൽ പഞ്ചായത്തിലെ വാർഡ് 16 ൽ മത്സരിക്കുന്ന സിപിഎം സ്‌ഥാനാർഥിയായ കെ.ഒ.നൗഫൽ എന്നിവർക്കെതിരെയാണു കേസ്.
വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ 2025 ജനുവരി ഒന്നിന് 18 വയസ്സ് തികയണമെന്നാണു വ്യവസ്‌ഥ.

എന്നാൽ, 18 വയസ്സ് തികയാത്ത ആളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ ജനനത്തീയതിയിൽ കൃത്രിമം നടത്തി, പുളിക്കൽ പഞ്ചായത്ത് ഓഫിസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനു വ്യാജ രേഖകൾ സമർപ്പിച്ചാണ് പേരു ചേർത്തിയതെന്നാണു കേസ്. പുളിക്കൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണു പൊലീസ് നടപടി. ഇതുസംബന്ധിച്ച് പുളിക്കൽ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നേരത്തേ പരാതി ഉന്നയിച്ചിരുന്നു. ബന്ധപ്പെട്ടവർക്ക് പരാതിയും നൽകിയിരുന്നു.

#fakevoter #pulikkalpanchayath #kondottypolice #pulikkalYouthleague

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal