കുറ്റിപ്പുറം :
ദേശീയപാത നിർമാണം നടക്കുന്ന കുറ്റിപ്പുറത്ത് വീടുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു കുറ്റിപ്പുറം റയിൽവേ സ്റ്റേഷന് എതിർ വശത്തെ ബംഗ്ലാകുന്ന് പ്രദേശത്തെ ഏഴ് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.ഇവിടെ മീറ്ററുകൾ ഉയരത്തിൽ നിന്ന് പാറപൊട്ടിച്ചും മണ്ണ് എടുത്തുമാണ് ദേശീയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് വിള്ളൽ വീണതോടെ
രണ്ടുവീടുകള്‍ പൂർണമായും താമസയോഗ്യമല്ലാതായി. മറ്റു കുടുംബങ്ങളോട് മാറിത്താമസിക്കാൻ കെ.എൻ.ആർ.സി അധികൃതർ നിർദേശം നല്‍കി. വീടിന്റെ ഉള്‍വശങ്ങളില്‍ ഉള്‍പ്പെടെയാണ് വിള്ളലുണ്ടായത്. ഓരോ മണിക്കൂറുകളിലും വിള്ളല്‍ കൂടി വരുന്നതായി വീട്ടുകാർ പറയുന്നു. കെ.എൻ.ആർ.സിയുടെ ടെക്നിക്കല്‍ ടീം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിള്ളൽ വീണ വീടുകൾ സ്ഥിതി ചെയ്യുന്ന ബംഗ്ലാകുന്നിന് അടിയിലൂടെയാണ് ഷൊർണൂർ -മംഗലാപുരം പാതക്ക് വേണ്ടി തുരങ്കം നിർമ്മിക്കാൻ റയിൽവേ ഉദ്ദേശിക്കുന്നത്.
إرسال تعليق