മഴക്കെടുതി; സൂപ്പർ ബസാറിൽ ഇലക്ട്രിക് ലൈനിലേക്ക് മരം കടപുഴകി വീണു നാശനഷ്ടം

പെരുവള്ളൂർ ● കാറ്റിലും മഴയിലും മരം കടപുഴകി വീണു സൂപ്പർ ബസാർ പ്രദേശത്തെ വൈദ്യുതി പൂർണമായും മുടങ്ങി. ചീനിക്കുളം പള്ളി റോഡിൽ കാവോടൻ കുഞ്ഞിമുഹമ്മദിൻ്റെ വീട്ടു വളപ്പിലെ അക്കേഷ്യ മരമാണ് കാറ്റിൽ പെട്ട് വൈദ്യുതി ലൈനിലേക്ക് വീണത്. 
വീഴ്ചയിൽ വീടിന്റെ ചുറ്റു മതിൽ ഭാഗികമായി തകർന്നു. രണ്ടു ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു തൂങ്ങി തൊട്ടടുത്ത ചോലയിൽ സലാമിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.   


ഫോട്ടോ: ഇരുമ്പൻകുടുക്ക് ചീനിപ്പാടം റോഡിൽ മരങ്ങൾ വീണു ഇലക്ട്രിസിറ്റി ലൈൻ റോഡിലേക്ക് വീണു കിടക്കുന്നു

ഇന്നലെ രാത്രി 10 മണിയോടെ മരം വീണ് റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ പെരുവള്ളൂർ വൈറ്റ് ഗാർഡ്, ആക്‌സിഡന്റ് റസ്ക്യൂ ടീം  അംഗങ്ങളായ അമീർ കൂമണ്ണ, അഷ്റഫ് അലി, അയ്യൂബ്, ഷാഫി വടക്കീൽമാട്, നാട്ടുകാരായ റഷീദ് , ഷാഫി, ആബിദ് എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal