കുന്നുംപുറത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

കുന്നുംപുറം ● കൊണ്ടോട്ടി - വേങ്ങര റോഡിൽ കുന്നുംപുറത്തിന് സമീപം തോട്ടശ്ശേരിയറയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് കാൽനട യാത്രക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. എ.ആർ നഗർ യാറത്തും പടി സ്വദേശി നസീറ (48) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. ഉടനെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal