മലപ്പുറം ● കോഴിമാലിന്യ സംസ്കരണ പ്ലാന്റുകൾ നടപ്പാക്കിയ അമിത വിലവർദ്ധനയ്ക്കെതിരെ മലപ്പുറം ജില്ലയിലെ ഇറച്ചിക്കോഴി വിൽപ്പന വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം വിജയം കണ്ടു. സമരം ഭക്ഷ്യനിർമാണ-വിതരണ മേഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. സർക്കാരിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പന്ത്രണ്ടോളം പ്ലാന്റുകൾ കോഴിമാലിന്യം സംസ്കരിക്കുന്നതിന് കിലോയ്ക്ക് അഞ്ചുരൂപയിൽ നിന്ന് ഏഴുരൂപയായി വർദ്ധിപ്പിച്ചതാണ് വ്യാപാരികളെ സമരത്തിലേക്ക് നയിച്ചത്.
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച കടയടപ്പ് സമരത്തിൽ ജില്ലയിലെ 5,500-ൽപ്പരം ഇറച്ചിക്കോഴി വ്യാപാരികൾ അണിനിരന്നു. സമരം ഹോട്ടലുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ തുടങ്ങിയ മേഖലകളെയാണ് കാര്യമായി ബാധിച്ചത്. കോഴിയിറച്ചി ലഭ്യത കുറഞ്ഞതോടെ ഈ സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് നേരിട്ടത്. സമരവുമായി സഹകരിക്കാത്ത സ്ഥാപനങ്ങൾ പലയിടത്തും സമരക്കാർ അടപ്പിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സമരം ബുധനാഴ്ച മുതൽ കൂടുതൽ ശക്തമാക്കുമെന്ന് സംയുക്ത സമരനേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിമാലിന്യ സംസ്കരണത്തിന്റെ പേരിൽ പ്ലാന്റുകൾ ഈടാക്കുന്ന ഭീമമായ തുക ചെറുകിട വ്യാപാരികളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നുവെന്നതാണ് സമരക്കാരുടെ പ്രധാന വാദം. എന്നാൽ, ഈ വിഷയത്തിൽ അഞ്ച് രൂപയിൽ നിന്ന് ഒരു രൂപ പോലും കൂടുതലായി നൽകേണ്ടന്ന് കലക്ടർ പ്രസ്താവിച്ചു. പ്രശ്നം പരിഹരിച്ചില്ലായിരുന്നെങ്കിൽ ബലി പെരുന്നാളിന് മലപ്പുറം ജില്ലയിലെ പൊതുജനങ്ങൾ കോഴിയിറച്ചി സ്വപ്നം കണ്ടിരിക്കേണ്ടി വരുമായിരുന്നു.
إرسال تعليق