നിലമ്പൂർ 'കൈ'പ്പിടിയിലൊതുക്കി യു ഡി എഫ്; നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്

മലപ്പുറം ● നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ചാലിയാറിന്റെ അടിയൊഴുക്കിനെ സാക്ഷിനിർത്തി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11077 വോട്ടിന് വിജയിച്ചു. കുഞ്ഞാക്കയുടെ പ്രിയ പുത്രൻ ബാപ്പുട്ടി നിയമസഭയിലേക്ക്. തുടക്കം മുതൽ ഒടുക്കം വരെ വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും  ആര്യാടൻ ഷൗക്കത്ത് തന്നെയാണ് ലീഡ് ചെയ്തിരുന്നത്. ആവേശം നിറച്ച നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണ വേളകൾ മറികടന്ന് വോട്ടെണ്ണൽ ദിനത്തിൽ കളം നിറഞ്ഞ് ആര്യാടൻ ഷൗക്കത്ത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ശേഷം ഒരു നിമിഷം പോലും പിന്നിലേക്ക് പോകുകയോ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകുകയോ ചെയ്യാത്ത തിളക്കമാർന്ന വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയെടുത്തത്.

എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാൽ ഇടത് ശക്തി കേന്ദ്രങ്ങൾ ഇതിന് മറുപടി നൽകുമെന്നായിരുന്നു എൽഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് ഇടതു കോട്ടകളിലും ആര്യാടൻ ഷൗക്കത്ത് മുന്നേറുന്ന കാഴ്ചയാണ് നിലമ്പൂരിൽ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് കുതിച്ചു.
സിപിഐഎം സെക്രട്ടറിയേറ്റം അം​ഗത്തെ കളത്തിലിറക്കിയിട്ടും സിറ്റിങ് സീറ്റ് നിലനിർത്താൻ എൽഡിഎഫിന് കഴിഞ്ഞില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് സിറ്റിങ് സീറ്റ് നഷ്ടമാകുന്നത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നേരിടാൻ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ് നിലമ്പൂരിലേത്. പതിനായിരത്തിലധികം വോട്ട് നേടി കരുത്ത് കാട്ടിയ അന്‍വറിന്റെ പ്രതികരണം കരുതലോടെ. യുഡിഎഫ് പ്രവേശനത്തിന് അനുകൂലമായി ഉള്‍ത്തിരിയുന്ന സാഹചര്യം പരമാവധി ഉപയോഗിക്കാനുള്ള നീക്കമാണ് അന്‍വര്‍ നടത്തിയത്.

ആദ്യഘട്ടങ്ങളില്‍ യുഡിഎഫിന്റെ ലീഡ് കുറഞ്ഞത് അന്‍വറിന്റെ വോട്ട് പിടിച്ചതോടെയാണ് എന്നത് വ്യക്തമാണ്. എന്നാല്‍ പതിനായിരത്തിലധികം വോട്ട് നേടിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ അന്‍വര്‍ പറഞ്ഞത് താന്‍ പിടിച്ചത് യുഡിഎഫ് വോട്ട് അല്ല എന്നായിരുന്നു. എല്‍ഡിഎഫ് വോട്ടുകളാണ് തന്റെ പെട്ടിയില്‍ എത്തിയത്. പിണറായിസത്തിന് എതിരെയാണ് പോരാടിയത്. അതിനുള്ള വോട്ടുകളാണ് തനിക്ക് ലഭിച്ചതെന്നും അന്‍വര്‍.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഹിന്ദു മുസ്‌ലിം വികാരമുണ്ടായെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദുവോട്ടുകൾ എൽഡിഎഫിന് ലഭിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ. നിലമ്പൂരിൽ കണ്ടത് മുസ്‌ലിം ലീഗിന്റെ വിജയമാണെന്നും അവിടെ ഉയരുന്നത് ലീഗിന്റെ കൊടികളാണെന്നും നടേശൻ.
അന്തിമ വോട്ടിങ് നില ഇങ്ങനെ:



Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal