പെരുവള്ളൂരിൽ വാട്ടർ ടാങ്ക് ദേഹത്തേക്ക് തകർന്ന് വീണു യുവാവിന് ദാരുണാന്ത്യം

പെരുവള്ളൂർ | കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് സ്റ്റാന്റ് ഉൾപ്പെടെ ദേഹത്തേക്ക് മറിഞ്ഞു വീണു യുവാവിന് ദാരുണാന്ത്യം.
പെരുവള്ളൂർ കരുവാങ്കല്ല് സ്വദേശി വട്ടപറമ്പിൽ താമസിക്കുന്ന ചോനാരി അഹമ്മദ്‌ കുട്ടിയുടെ മകൻ മുഹമ്മദ് ഫൈസൽ (38) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 3 മണിയോടെയാണ് സംഭവം. ഇരുമ്പിന്റെ സ്റ്റാന്റിൽ ഉയർത്തി വെച്ചിരുന്ന വാട്ടർ ടാങ്കിന് തൊട്ടടുത്ത്  കുളിക്കുകയായിരുന്നു ഫൈസലിന്റെ ദേഹത്തേക്ക് ടാങ്ക് സ്റ്റാന്റ് ഉൾപ്പെടെ മറിയുഞാണ് അപകടമുണ്ടായത്. സ്റ്റാൻ്റിൻ്റെ കമ്പി ദ്രവിച്ചിരുന്നതായാണ് വിവരം. അപകടത്തെ തുടർന്ന് ടാങ്കിന് അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം ഇന്ന് പുളിയംപറമ്പ് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: നഫീസ. ഭാര്യ: നാസില ഫാത്തിമ. മക്കൾ: മുഹമ്മദ് ഹാറൂൺ, ഖാജാ മുഹമ്മദ്, ഫിൽദ ഫാത്തിമ. സഹോദരന്മാർ : ശിഹാബ്, സൈഫുദ്ദീൻ

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal