താനൂർ ● കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്‌ജിദിന് സമീപം ചെമ്പൻ ഇസ്ഹാഖിന്റെ ഭാര്യ നമ്പിപറമ്പിൽ സൈനബ (44) യാണ് മരിച്ചത്. വ്യാഴം വൈകിട്ട് ചായ കഴിക്കുന്നതിനിടെ കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. വെള്ളി വൈകീട്ടോടെയായിരുന്നു മരണം. ശനിയാഴ്‌ചയായിരുന്നു സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം.
പിതാവ്: പരേതനായ നമ്പിപറമ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി.
മാതാവ്: പരേതയായ ഉണ്ണീമ.
മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദുന്നാസർ, അബ്ദുൽ ജലീൽ, ഫാത്തിമ, പരേതനായ അബ്ദുൽ കാദിർ.
إرسال تعليق