തേഞ്ഞിപ്പലം ● ലഹരി ഉപയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതോടൊപ്പം അങ്ങനെയുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതും വിദ്യാര്‍ഥികളുടെ ഉത്തരവാദിത്വമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സര്‍വകലാശാലാ കാമ്പസിലെ വിജില്‍ ഗ്രൂപ്പ് ജില്ലാ വിമുക്തി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലാ കാമ്പസ് കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും വി.സി. പറഞ്ഞു.
വിമുക്തിയുടെ ജില്ലാ മാനേജറും അസി. എക്‌സൈസ് കമ്മീഷണറുമായ എ.ആര്‍. നിഗീഷ് വിഷയം അവതരിപ്പിച്ചു. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ അധ്യക്ഷനായി. വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഗാഥ എം. ദാസ്, എക്‌സൈസ് റേഞ്ച് ഓഫീസര്‍ കമ്മുക്കുട്ടി എന്നിവര്‍ ക്ലാസെടുത്തു.
സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ. മുഹമ്മദ് ഹനീഫ, എ.കെ. അനുരാജ്, ഡോ. പി. റഷീദ് അഹമ്മദ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. റീഷ കാരള്ളി, പഠനവകുപ്പ് യൂണിയന്‍ ജന. സെക്രട്ടറി അഭിനന്ദ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ലഹരിവിരുദ്ധബോധവത്കരണം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
إرسال تعليق