മിൽമയുടെ അപരൻ 'മിൽന'ക്ക് ഒരു കോടി പിഴ ചുമത്തി കോടതി

കൊച്ചി ● 'മലയാളി കണി കണ്ടുണരുന്ന നന്മ' എന്ന പരസ്യവാചക ത്തിലൂടെ ശ്രദ്ധേയമായ മിൽമയുടെ പ്രശസ്തിയും വിപണിയിലെ വിശ്വാസ്യതയും ദുരുപയോഗം ചെയ്യാൻ ശ്രമിച്ച 'മിൽന' കമ്പനിക്ക് വൻ തിരിച്ചടി. മിൽമയുടെ പേരും രൂപകൽപ്പനയും അതേപടി പകർത്തി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കിയ മിൽനയ്ക്ക് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്‌സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും വിധം മിൽമയോട് സാദൃശ്യമുള്ള ലോഗോയും പാക്കറ്റുകളും ഉപയോഗിച്ച് പാലുൽപ്പന്നങ്ങൾ വിറ്റഴിച്ചതിനാണ് ഈ കനത്ത പിഴ.

മിൽമ നൽകിയ പരാതിയെ തുടർന്നാണ് കോടതിയുടെ സുപ്രധാന വിധി. ഈ കേസ് വ്യാജ ബ്രാൻഡുകൾക്കെതിരായ നിയമപരമായ പോരാട്ടങ്ങൾക്ക് പുതിയ ഊർജ്ജം പകരുമെന്നും, ബ്രാൻഡുകളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിൽ ഇത് ഒരു നാഴികക്കല്ലാകുമെന്നും നിയമവൃത്തങ്ങൾ വിലയിരുത്തുന്നു. 
വ്യാജന്മാരെ നിലക്ക് നിർത്താൻ നിയമം കൂട്ടുനിൽക്കും എന്നതിന്റെ തെളിവാണ് ഈ വിധിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal