പെരുവള്ളൂരിൽ വീണ്ടും കാട്ടുപന്നി സാന്നിധ്യം; ആശങ്കയിലായി നാട്ടുകാർ

പറമ്പിൽ പീടിക ● പെരുവള്ളൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടുപന്നി സാന്നിധ്യം സ്ഥിരീകരിച്ചു. വനംവകുപ്പ് ഇടപെട്ട് നാട്ടുകാരുടെ ഭീതിയകറ്റണമെന്ന് ആവശ്യം. കോഴിപ്പറമ്പത്ത്മാട് മനാറമ്പത്ത് റോഡിലാണ് കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെ പ്രദേശവാസികളിൽ ചിലർ കാട്ടുപന്നിയെ കണ്ടത്. സമാനമായി മെയ് മാസം 18ന് വരപ്പാറ പുതിയ പറമ്പ് കാളങ്കുളം റോഡിലും കാട്ടുപന്നികൾ ഇറങ്ങിയിരുന്നു. പുതിയ പറമ്പിൽ റോഡിൽ കൂട്ടമായി ഇറങ്ങിയായിരുന്നു കാട്ടുപന്നികളുടെ സ്വൈര്യ വിഹാരമെങ്കിൽ കോഴിപ്പറമ്പത്ത് മാട് ഒരെണ്ണത്തിനെയാണ് നാട്ടുകാർ നിലവിൽ കണ്ടിരിക്കുന്നത്. 

ജനവാസ മേഖലയിലെ കാട്ടുപന്നികളുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശവാസികൾ ഭീതിയിലാണ്. മാസങ്ങൾക്കു മുമ്പ് തെരുവ് നായയുടെ കടിയേറ്റ് പേ വിഷബാധ മൂലം കാക്കത്തടം സ്വദേശിയായ വിദ്യാർത്ഥിനിയുടെ ജീവൻ പൊലിഞ്ഞ പഞ്ചായത്ത് കൂടിയാണ് പെരുവള്ളൂർ. വന്യജീവി വിഭാഗത്തിൽപ്പെട്ട കാട്ടുപന്നിയുടെ ശല്യം കാരണം നേരത്തെ പെരുവള്ളൂരിലെ വിവിധ പാടശേഖരങ്ങളിൽ വ്യാപകമായ കൃഷിനാശവുമുണ്ടായിരുന്നു. വിഷയം വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി വേണ്ട നടപടികൾ കൈക്കൊള്ളാൻ ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal