വീടുകളിൽ മോഷണം: കൊണ്ടോട്ടിയിൽ ജാഗ്രതാ നിർദേശം; 'എരുമാട് ജോസ്' എന്നയാൾക്കായി തിരച്ചിൽ

കൊണ്ടോട്ടി ● വീടുകളുടെ മുൻവാതിലിനോട് ചേർന്നുള്ള ജനൽപ്പാളി ഡ്രിൽ ചെയ്ത് കൊളുത്ത് മാറ്റി വാതിൽ തുറന്ന് അകത്തുകയറി മോഷണം നടത്തുന്ന സംഭവങ്ങൾ കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വർധിക്കുന്നതായി റിപ്പോർട്ട്. കോഴിക്കോട് - പാലക്കാട് ഹൈവേയുടെ സമീപത്തുള്ള, സമാന രീതിയിലുള്ള വാതിലുകളുള്ള വീടുകളിലെ താമസക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് കൊണ്ടോട്ടി പോലീസ് മുന്നറിയിപ്പ് നൽകി.

ഇത്തരത്തിൽ മോഷണം നടത്തുന്നതായി സംശയിക്കുന്ന 'എരുമാട് ജോസ്' എന്നറിയപ്പെടുന്ന അറക്കൽ ജോസ് മാത്യു (53) എന്നയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻതന്നെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇയാൾ ലോഡ്ജുകളിലോ വാടകവീടുകളിലോ താമസിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു.

വിവരങ്ങൾ കിട്ടിയാൽ അറിയിക്കേണ്ട നമ്പറുകൾ: 04832712041, 9497987163, 9497980659

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal