ദേശീയപാത കോഹിനൂരിൽ വാഹനാപകടത്തിൽ യുവതി മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

ചേളാരി ● ദേശീയപാത കോഹിനൂരിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിന് പരിക്ക്. നിലംബൂർ പോത്തുകല്ല് സ്വദേശി സ്വപ്ന (32) യാണ് മരിച്ചത്.  ദേശീയപാത റോഡ് നിർമ്മാണ കരാർ കമ്പനിയായ കെ എൻ ആർ സി യുടെ ടോറസ് ലോറി ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 


യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. കോഹിനൂർ ക്രസ്ത്യൻ പള്ളിക്ക് സമീപം ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് അപകടം. ഭർത്താവ് വേലായുധനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal