കുടയെടുത്തോളൂ; സംസ്ഥാനത്ത് വീണ്ടും പെരുമഴ വരുന്നു, വ്യാഴാഴ്ച മുതല്‍ കാലവര്‍ഷം സജീവമാകും

തിരുവനന്തപുരം ● സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 12 മുതലാണ് കാലവർഷം വീണ്ടും സജീവമാകുന്നത്. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച എറണാകുളം തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ തീവ്രമഴക്കുള്ള ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെ ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

13ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെല്ലാം തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. വെള്ളിയാഴ്ച സംസ്ഥാനമെമ്പാടും പരക്കെ മഴക്ക് സാധ്യതയുണ്ട്.  

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal