സ്‌കൂൾ ഉച്ചഭക്ഷണം: മെനു പരിഷ്‌കരണവുമായി വിദഗ്ധ സമിതി

തിരുവനന്തപുരം ● സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പച്ചക്കറികൾക്ക് ബദലായി മൈക്രോ ഗ്രീനുകൾ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉൾപ്പെടുത്തും. ഇലക്കറികളിൽ പയർ/പരിപ്പ് ചേർക്കും.

ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നിവ നൽകും. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തി തൊടുകറിയായി വിളമ്പും. ചെറുധാന്യങ്ങൾ ഉൾപ്പെടുത്തി റാഗി ബോൾസ്, റാഗി കൊഴുക്കട്ട, ക്യാരറ്റ് പായസം തുടങ്ങിയ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തി.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal