തിരുവനന്തപുരം ● പൂജപ്പുര സെൻട്രൽ ജയിലിൽ ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിൽ തടവുകാരെ പാർപ്പിക്കുന്ന സെല്ലിലേക്ക് മാറ്റി. ആരോഗ്യനില വീണ്ടെടുത്തതിനെ തുടർന്നാണ് സെല്ലിലേക്ക് മാറ്റിയത്.
അപകട നില തരണം ചെയ്ത അഫാനെ കഴിഞ്ഞയാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഓർമ്മശക്തിയടക്കം വീണ്ടെടുത്ത അഫാനെ ജയിലിലേക്ക് മാറ്റാൻ ഇനിയും സമയമെടുക്കും.
കഴിഞ്ഞ 25നാണ് ജീവനൊടുക്കാൻ അഫാൻ ശ്രമിച്ചത്.
إرسال تعليق