മരം മുറിക്കുന്നതിനിടെ കയർ കുരുങ്ങി; കിഴിശ്ശേരിയിൽ മധ്യ വയസ്കന് മരിച്ചു

കൊണ്ടോട്ടി  മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മധ്യ വയസ്കന് ദാരുണാന്ത്യം. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന അഹമ്മദ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനായി മരത്തിൽ കയറിയതായിരുന്നു. മരത്തിന്റെ ചില്ലകൾ ഏകദേശം വെട്ടി കഴിഞ്ഞിരുന്നു. ഇതിനിടെ കാൽ തെന്നി വീഴുകയും കഴുത്തിൽ കെട്ടിയിരുന്ന കയർ കുരുങ്ങുകയുമായിരുന്നു. 

നാട്ടുകാർ ഉടനെ വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേരി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മരത്തിൽ നിന്ന്  താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തെങ്ങ് കയറ്റമാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പുല്ലഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal