നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ചു; ഊരകം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

വേങ്ങര ● കാരാത്തോടിന് സമീപം ഊരകം പുത്തൻപീടികയിൽ നിർത്തിയിട്ട പിക്കപ്പ് ലോറിക്ക് പിന്നിൽ സ്കൂട്ടറിടിച്ചു യുവാവ് മരിച്ചു. കൂറ്റാളൂർ കാപ്പിൽകുണ്ട് സ്വദേശിയായ ശ്രീകുമാറിന്റെ മകൻ ഗൗരി പ്രസാദ് (18) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ യാണ് അപകടമുണ്ടായത്. റോഡിൽ നിർത്തിയിട്ട് തൊട്ടടുത്ത ചിക്കൻ    സ്റ്റാളിലേക്ക്  കോഴി ഇറക്കി  കൊണ്ടിരുന്ന  പിക്കപ്പ് വാനിന്റെ പിറകിൽ ഗൗരി പ്രസാദ് സഞ്ചരിച്ച സ്കൂട്ടർ ഇടിക്കുകയായിരുന്നു. 
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal