കൊച്ചി ● റാപ്പർ വേടനെതിരെ യുവ ഡോക്ടറുടെ ബലാത്സംഗ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ തൃക്കാക്കര പോലീസ് കേസെടുത്തു. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും അന്വേഷണം ആരംഭിച്ചതായും തൃക്കാക്കര എസ് പി ഷിജു പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചു എന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചു. ബന്ധത്തിൽ നിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. മൊഴി പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു, അതിനു ശേഷം നടപടി ഉണ്ടാകും.
പ്രണയം നടിച്ച് ബലാൽസംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കി എന്നാണ് യുവതിയുടെ മൊഴി.
വിവിധ ആവശ്യങ്ങൾക്കായി 31000 രൂപ വേടന് നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 8500 രൂപയുടെ ട്രെയിൻ ടിക്കറ്റ് എടുത്തു നൽകിയിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് 9 ഗ്രാം കഞ്ചാവ് പിടിച്ച കേസിലും പുലിനഖ കേസിലും വനംവകുപ്പിന്റെ അറസ്റ്റിനും ശേഷമാണ് റാപ്പർ വേടൻ വീണ്ടും വിവാദത്തിൽ അകപ്പെടുന്നത്.
إرسال تعليق