ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപിച്ച അച്ചാർ കുപ്പിയിൽ എം.ഡി.എം.എ; മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ ● ഗൾഫിലേക്ക് കൊണ്ടു പോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരി മരുന്ന്. കണ്ണൂർ ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരി കണ്ടെത്തിയത്. എംഡിഎം എ, ഹാശിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ഉൾപ്പെട്ട കെ കെ ശ്രീലാൽ (24), അർഷദ് (31), പി ജിസിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. നാളെ സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടിൽ ഇന്നലെ രാത്രിയാണ് ജിസിൻ കുപ്പി ഏൽപ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്നവർക്ക് കൊടുക്കാനായിരുന്നു കുപ്പി. അച്ചാർ കുപ്പിയുടെ അടപ്പ് ശരിയായ വിധം അടക്കാത്തതിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്. 

 അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിൽ ആക്കി ലഹരി മരുന്നു ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ 
വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ എംഡി എം എ ആണെന്നും 2.6 ഗ്രാം തൂക്കം ഉണ്ടെന്നും കണ്ടെത്തി. 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. 

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal