രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു; ഏഴ് പേർക്ക് പരിക്ക്

രാമനാട്ടുകര ● നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ കാറിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഉംറ കഴിഞ്ഞ് കരിപ്പൂരിൽ എത്തിയ ആളെ കൊണ്ടുവരാൻ കോഴിക്കോട് ബാലുശ്ശേരി കാക്കൂര് നിന്നും കരിപ്പൂർ എയർപ്പോർട്ടിലേക്ക് പോയ വാഹനമാണ്
അപകടത്തിൽപെട്ടത്. നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു.
കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ പുറത്തെടുത്തത്. മൂന്ന് പേരെ ഫറോക്കിലെ
ക്രസൻ്റ് ആശുപത്രിയിലും അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
അപകടത്തിൽപെട്ടവരിൽ മൂന്ന് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal