കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറാണ് തീപിടിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചു. ഹൈദരാബാദ് സ്വദേശികൾ കാർ കോഴിക്കോട് നിന്ന് വാടകക്ക് എടുത്തതാണെന്നാണ് വിവരം. പുകയും മണവും വന്നതിനെ തുടർന്ന് ഇവർ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് തീ ഉയരുകയും പിന്നീട് ആളിക്കത്തുകയും ചെയ്തു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു.
إرسال تعليق