ചേലേമ്പ്ര | ഭോപ്പാലിൽ നടക്കുന്ന ദേശീയ അക്വാത്ത് ലോൺ മത്സരങ്ങളുടെ കേരള ടീം പരിശീലകനായി ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിംഗ് അക്കാദമി കോച്ച് ഹാഷിർ ചേലൂപ്പാടത്തിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ ട്രയാത്ത്‌ലോൺ അസോസിയേഷന്റെ അംഗീകാരത്തോടെ മധ്യപ്രദേശ് ട്രയാത്തലോൺ അസോസിയേഷൻ ഭോപ്പാലിൽ ഒക്ടോബർ 10,11,12 തീയതികളിലാണ് ജൂനിയർ & സബ് ജൂനിയർ അക്വാത്തലോൺ നാഷണൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
നീന്തൽ മത്സരങ്ങളിൽ നിരവധി സംസ്ഥാന, ദേശീയ അവാർഡുകൾ സിംഫിൻ അക്കാദമി താരങ്ങൾ നേടിയെടുത്തിട്ടുണ്ട്. ഫ്രീഡൈവിംഗിൽ ദേശിയ റെക്കോർഡ് ജേതാവും ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ജീവരക്ഷാപതക് പുരസ്ക്കാരവും നേടിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വളണ്ടിയർ കൂടിയാണ് ഹാഷിർ ചേലൂപ്പാടം.
إرسال تعليق