വേങ്ങരയിൽ വൻ കഞ്ചാവ് വേട്ട; 13.5 കിലോ കഞ്ചാവുമായി ചേറൂർ സ്വദേശി പിടിയിൽ

വേങ്ങര ‣ വേങ്ങരയിൽ വിൽപനയ്ക്കായി എത്തിച്ച 13.584 കിലോ കഞ്ചാവുമായി ചേറൂർ മിനി കാപ്പിൽ സ്വദേശി തമ്മങ്ങാടൻ മുഹമ്മദ് ഇല്യാസിനെ (29) പൊലീസ് പിടികൂടി. ജിഎംയുപി സ്കൂളിന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

 ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്ക് കഞ്ചാവ് എത്തിച്ചു നൽകിയ വ്യക്തിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു.
മലപ്പുറം ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണൻ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി എൻ.ഒ, മലപ്പുറം ഡാൻസാഫ് സബ് ഇൻസ്പെക്ടർ എ.എം യാസർ, ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ടീം അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
 പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal