തേഞ്ഞിപ്പലം ‣ വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. പള്ളിക്കൽ ബസാർ കുറുന്തല സ്വദേശി തൊണ്ടിക്കോടൻ പാലക്കണ്ടി വീട്ടിൽ ഫായിസ് മുബഷിർ (32) ആണ് പിടിയിലായത്. പള്ളിക്കൽ ബസാർ കുറുന്തല എന്ന സ്ഥലത്തെ വീട്ടിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. വില്പനക്കായി സൂക്ഷിച്ച 11 കിലോയോളം കഞ്ചാവും ഇക്ട്രോണിക് ത്രാസുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. പ്രതിക്ക് പരപ്പനങ്ങാടി എക്സൈസിൽ കഞ്ചാവും തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ എം ഡി എം എ യും കടത്തിയതിന് കേസുകൾ നിലവിലുണ്ട്.
ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയിൽ സജീവമാവുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ ഐ പി എസ്, തേഞ്ഞിപ്പലം സബ്ഇൻസ്പെക്ടർ വിപിൻ വി പിള്ള, എ എസ് ഐ നവീൻ ബാബു, സിപിഒ ജിജിൽ,കൊണ്ടോട്ടി ഡാൻസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫോട്ടോ: പ്രതി ഫായിസ് മുബഷിർ
إرسال تعليق