പെരുവള്ളൂർ ‣ കാടപ്പടി പെയിൻ ആൻഡ് പാലിയേറ്റീവ് ധന ശേഖരണാർത്ഥം
കാസ്ക് പെരുവള്ളൂർ സംഘടിപ്പിച്ച
ആറാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വര്‍ണാഭമായ പരിസമാപ്തി. കലാശ പോരാട്ടത്തിൽ കെ ഡി എസ് കിഴിശ്ശേരിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഡിഫൻസ് മേമാട്ടുപാറ ഫിഫ മഞ്ചേരി ജേതാക്കളായി.
കളിയുടെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും സ്കോർ ചെയ്യാനായില്ല. രണ്ടാം പകുതിയിലാണ് കാണികളെ ആവേശത്തിലാഴ്ത്തി ഫിഫ മഞ്ചേരിയുടെ ഗോൾ നേട്ടം. നവംബർ രണ്ടാം വാരം മുതൽ ആരംഭിച്ച ടൂർണമെന്റിൽ 20 ഓളം ടീമുകളാണ് മത്സരിച്ചത്. സമാപന ചടങ്ങിൽ കാടപ്പടി പെയ്ൻ&പാലിയേറ്റിവ് പ്രസിഡന്റ് ഹനീഫ ചെമ്പൻ, ബാപ്പുസ് കിച്ചൻ മാനേജിങ് ഡയറക്ടർ മുജീബ് ബാപ്പൂസ്,പി ടി എൽ ഗ്രൂപ്പ് ചെയർമാൻ സകരിയ എന്ന ബാവ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق