തെരഞ്ഞെടുപ്പ് ആഹ്ല‌ാദ പ്രകടനത്തിനിടെ പെരുവള്ളൂരിൽ പടക്കം പൊട്ടി യുവാവിന് പരിക്ക്

പെരുവള്ളൂർ ‣ തെരഞ്ഞെടുപ്പ് ആഹ്ല‌ാദ പ്രകടനത്തിനിടെ കാടപ്പടിയിൽ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. മുസ്‌ലിം ലീഗ് പ്രവർത്തകനായ കൊല്ലംചിന സ്വദേശി നിസാമുദ്ദീനാണ് കാൽമുട്ടിന് പരിക്കേറ്റത്. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. 

ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. പടക്കത്തിന് തിരികൊളുത്തുന്നതിനിടെ കാലിലേക്ക് തെറിച്ചു പൊട്ടുകയായിരുന്നു. 11 -)0 വാർഡിൽ ആത്രപ്പിൽ അബ്ദുല്ലത്തീഫിന്റെ വിജയാഘോഷ പ്രകടനത്തിൽ വെച്ചാണ് പരിക്ക് പറ്റിയത്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal