കൊളപ്പുറത്ത് 6.095 ഗ്രാം മെത്തഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

തിരൂരങ്ങാടി: വാഹനത്തിൽ മെത്താഫിറ്റമിൻ കടത്തിക്കൊണ്ടു പോകവേ യുവാവ് കൊളപ്പുറത്ത് വെച്ച് എക്സൈസ്സ് പരിശോധനയിൽ പിടിയിലായി. കുന്നുംപുറം സ്വദേശി അമ്പിളിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് റഫീഖ് (40) നെയാണ് പരപ്പനങ്ങാടി എക്സ്സൈസ്സ് ഇൻസ്പെക്ടർ കെ.ടി ഷനൂജും സംഘവും ഇന്നലെ വൈകുന്നേരം ആറ് മണിയോടെ അറസ്റ്റ് ചെയ്തത്. കുന്നുംപുറം, കൊളപ്പുറം ഭാഗത്ത് രാസലഹരി വിൽപന നടത്തുന്നതായി എക്സൈസിന് ഇൻ്റലിജെൻസിന് രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 6.095 ഗ്രാം മെത്താഫിറ്റമിനാണ് പിടികൂടിയത്. കടത്തിക്കൊണ്ടു വരാൻ ഉപയോഗിച്ച KL 39 G 5577 ടാറ്റാ നാനോ കാറും കസ്റ്റഡിയിലെടുത്തു. 

കൂടുതൽ അന്വേഷണം നടന്ന് വരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധനയിൽ, എക്സ്സൈസ്സ് ഇൻസ്പെക്ടറോടൊപ്പം അസ്സി: എക്സ്സൈസ്സ് ഇൻസ്പെക്ടർ അജിത് കുമാർ, പ്രിവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സ്സൈസ്സ് ഓഫീസർ ജിഷ്നാദ്, സിവിൽ എക്സ്സൈസ്സ് ഡ്രൈവർ കെ. അഖിൽദാസ് എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal