രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

ബലാത്സംഗം കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. മൂന്നാമത്തെ ബലാൽസംഗ കേസിലാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം തന്നെ രാഹുലിന്റെ ജാമ്യ അപേക്ഷയിൽ വിധി പറയേണ്ടിയിരുന്നതായിരുന്നെങ്കിലും ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയ ഉന്നയിച്ചതോടെ മാറ്റിവെക്കുകയായിരുന്നു. 

അതിനിടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗം കേസിലെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷയെ എതിർത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകിയിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും എന്നാണ് സത്യവാങ്മൂലത്തിൽ അതിജീവിതം ഉന്നയിക്കുന്ന പ്രധാന വാദം. പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. 



Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal