പരപ്പനങ്ങാടി റെയിൽവേ ട്രാക്കിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷൻ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ട്രാക്കിൽ നിന്ന് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പാമ്പ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റെയിൽവേ അധികൃതരെ വിവരമറിയിച്ചു.
തുടർന്ന് സ്നേക്ക് റസ്ക്യൂവർമാരായ ശുഹൈബ് പരപ്പനങ്ങാടി, സലാം അഞ്ചുടി, റഫീഖ് പരപ്പനങ്ങാടി എന്നിവർ സ്ഥലത്തെത്തി മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു.
 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal