കാർ ഇടിച്ച് അപകടം; തൊട്ടശ്ശേരിയറ സ്വദേശിയായ കാൽനടയാത്രക്കാരൻ മരിച്ചു

കൊണ്ടോട്ടി - കുന്നുംപുറം റോഡിൽ തോട്ടശ്ശേരിയറയിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ര മുഹമ്മദ് ഹാജി (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം. ​റോഡിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദ് ഹാജിയെ കാർ ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. നിലവിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal