തിരൂരങ്ങാടി സ്വദേശിയായ യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു

തൃശൂർ: ​തിരൂരങ്ങാടി കരുമ്പിൽ സ്വദേശിയും വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരനുമായ മടപ്പള്ളി അബ്ദുറഹിമാന്റെ മകൻ ഡോ. മുഹമ്മദ് റയ്യാൻ (25) തൃശ്ശൂരിൽ ട്രെയിൻ തട്ടി മരിച്ചു. 
തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ആയിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ തൃശൂർ അത്താണി കെൽട്രോണിന് സമീപമുള്ള ട്രാക്കിലാണ് ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും പതിനൊന്നരയോടെ മരണം സംഭവിച്ചു.

 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal