ബാംഗ്ലൂരിൽ നിയന്ത്രണം വിട്ട് കാർ വാഹനങ്ങളിലേക്ക് പാഞ്ഞു കയറി: മലയാളി ഉൾപ്പെടെ ഏഴു മരണം

ബാംഗ്ലൂർ ഹോസ്കോട്ടയിൽ നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞു കയറി മലയാളി ഉൾപ്പെടെ ഏഴു പേർ മരിച്ചു. മരിച്ചവരിൽ 6 കാർ യാത്രക്കാരും ഒരാൾ ബൈക്ക് യാത്രക്കാരനും ആണ്. കാറിൽ യാത്ര ചെയ്ത ഇലഹങ്ക ആർ വി കോളേജിലെ വിദ്യാർത്ഥികളായ മലയാളി അശ്വിൻ നായർ (17), അർഹൻ ഷെരീഫ് (17), അയൻ അലി(17), ഭരത് (18), ഏദൻ ജോർജ്(17), ഫർഹാൻ(17), ബൈക്ക് യാത്രക്കാരൻ ഗഗൻ (24) എന്നിവരാണ് മരിച്ചത്.

സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൽ സത്യവാരയിൽ ഇന്ന് പുലർച്ചയാണ് നാടിന് നടുക്കിയ അപകടം. വിദ്യാർത്ഥികൾ സഞ്ചരിച്ച കാറ് ദേവനഹള്ളി ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ടു മുന്നിൽ പോയ ബൈക്കിനെ ഇടിച്ചിട്ട ശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ലോറി സർവീസ് റോഡിലേക്ക് മറിഞ്ഞു. ലോറിയുടെ ആക്സിൽ ഉൾപ്പെടെ തെറിച്ചുപോയി. മൃതദേഹങ്ങൾ  സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal