സമസ്ത മുശാവറ അംഗം ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇ കെ വിഭാഗം കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ടി.എസ് ഇബ്രാഹിം കുട്ടി മുസ്ലിയാർ (88) അന്തരിച്ചു. കണ്ണൂർ ചൊക്ലി സ്വദേശിയാണ്.വാര്‍ദ്ധക്യ സഹജമായ അസുഖത്ത തുടര്‍ന്ന് ഉണ്ണികുളം എകരൂൽ പൂക്കോയ തങ്ങള്‍ പാലിയേറ്റിവ് സെന്ററിൽ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം. പ്രശസ്ത പണ്ഡിതൻ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകൾ ഫാത്തിമയുടെയും ടി.എസ്. അലവി മുസ്ലിയാരുടെയും മകനായി 1937ലാണ് ജനനം. 

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂര്‍, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂര്‍ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മങ്ങാട് മഹല്ല് പ്രസിഡന്റ്, ഖുതുബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. മതവിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും ദീർഘകാലം സജീവമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പാണ്ഡിത്യം കൊണ്ടും ലാളിത്യം കൊണ്ടും ജനശ്രദ്ധയാകർഷിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് സമുദായത്തിന് വലിയൊരു നഷ്ടമാണ്.

ഭാര്യ: പരേതയായ സി ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തര്‍), മുഹമ്മദ് സാദിഖ്(വ്യാപാരി), മുഹമ്മദ് സാലിം(ഖത്തര്‍). മരുമക്കള്‍: ഇ അബുറഹിമാന്‍(കൂത്തുപറമ്പ്), നാസര്‍ ഫൈസി(ഖത്തര്‍). സഹോദരങ്ങള്‍: ടി എസ് അബ്ദുല്‍ കാദര്‍ മുസ് ലിയാര്‍, ടി എസ് അബൂബക്കര്‍ മുസ് ലിയാര്‍, ടി എസ് അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍, ടി എസ് അബ്ദുറഹീം, റാബിയ(പയ്യോളി). ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal