സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയ ഏഴുവയസുകാരൻ മുങ്ങി മരിച്ചു

മലപ്പുറം: എടരിക്കോട് ഏഴുവയസുകാരൻ മുങ്ങി മരിച്ചു. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിൻ്റെ മകൻ സൈഫുൽ മസ്നാനാണ് (7) മരിച്ചത്. പുതുപ്പിൽ കടലുണ്ടി പുഴയിൽ സഹോദരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു. 

മരിച്ച കുട്ടിയുടെ 12 വയസുള്ള സഹോദരൻ ഹാഫിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. മാസ്നാൻ പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal