മലപ്പുറത്ത് ഗെയ്റ്റ്‌ ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു

മലപ്പുറം രണ്ടത്താണിയിൽ ഗെയ്റ്റ്‌ ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. കോട്ടക്കൽ രണ്ടത്താണി ചെറുപറമ്പിൽ കളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ (5) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുഞ്ഞ് അറ്റക്കുറ്റപ്പണിക്കായി അഴിച്ച് വെച്ചിരുന്ന അയൽവാസിയുടെ വീടിന്റെ ഗെയ്‌റ്റിൽ കയറിയതിനിടെയാണ് അപകടം. കുഞ്ഞിനെ ഉടൻ തന്നെ വീട്ടുകാർ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal